ആലപ്പുഴ ക്രീം കോർണർ ആർട്ട് കഫേയുടെ ആഭിമുഖ്യത്തിൽ 1 വർഷം നീണ്ടു നില്ക്കുന്ന ഒരു ചിത്രപ്രദർശനം നടക്കുന്നുണ്ട്. അതിൽ ഉൾപ്പെട്ടിരിക്കുന്ന ചിത്രകാരന്മാരുടെ പേരുകൾ കുറിയിട്ട് 12 ആർട്ടിസ്റ്റുകളെ തെരഞ്ഞെടുത്തു. അവർ ഇന്ന് ആലപ്പുഴയിൽ കല്ലുപാലം കനാൽക്കരയിലൊത്തു കൂടി 3x2 അടി കാൻവാസിൽ ചിത്രരചന നടത്തി. മുല്ലപ്പെരിയാർ എന്നതായിരുന്നു വിഷയം. ഗാലറിയെ പ്രതിനിധീകരിച്ച് 2 കാൻവാസിൽ 5 പേരുടെ സംയുക്ത രചനയും ഉണ്ടായിരുന്നു.
ഡെഡ് ഡാം എന്ന് പരിപാടിക്ക് പേർ നൽകി.
25 വൈകുന്നേരം 6.30മുതൽ ജനുവരി 1 വരെ ആർട്ട് കഫേയുടെ മുകൾ നില ഗാലറിയിൽ ചിത്രങ്ങൾ പ്രദർശനത്തിനുണ്ടാകും.
അജയൻ വി കാട്ടുങ്കൽ, വിത്സൻ പൂക്കോയി, അമീൻ കലീൽ, എം.ഹുസൈൻ, റിങ്കുരാജ് മട്ടാഞ്ചേരിയിൽ, ജോയി കോടിക്കൽ, സതീഷ് വാഴവേലി, രാധാമോഹന പ്രഭു, ദിലീപ് ഇല്ലിക്കൽ, വി.ആർ.രഘുനാഥ്, തോമസ് കുര്യൻ, അഹമ്മദ് കബീർ, വി.കെ.കണ്ണൻ, എം. ഗോപിദാസ്, എം. സുബൈർ, സിറിൾ ഡൊമിനിക് എന്നിവർ രചനകളിലേർപ്പെട്ടു.
